കിർഗിസ്ഥാൻ: കിർഗിസ്ഥാനിലെ ചൈനീസ് എംബസിയിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. സ്ഫോടനം നടന്ന സമയമോ, എത്ര പേർ കൊല്ലപ്പെട്ടുവെന്നോ ഉള്ള യഥാർഥ കണക്കുകൾ ഇതു വരെ ലഭ്യമായിട്ടില്ല. കിർഗിസ്ഥാനിലെ ചൈനീസ് എംബസിക്കു സമീപമാണ് സംഭവം.
അപകടത്തിൽ കൊല്ലപ്പെട്ടവരേക്കുറിച്ചുള്ള വിവരശേഖരണവും, മറ്റ് അന്വേഷണങ്ങളും നടന്നു വരികയാണ്. ഒരു കാർ നിറയെ സ്ഫോടക വസ്തുക്കളുമായി ചൈനീസ് എംബസിയുടെ ഗേറ്റിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.