ഇസ്ലാമാബാദ്: പാകിസ്ഥാന് നാവികസേനയ്ക്ക് അത്യാധുനിക അന്തര്‍വാഹിനികള്‍ നിര്‍മിച്ചു നല്കാന് ചൈന തയ്യാറെടുക്കുന്നു. സൈനിക നീക്കങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ഡീസല്‍ ഇലക്ട്രിക് അന്തര്‍വാഹിനികളാണ് നിര്‍മിക്കുക. 2028 ഓടെ എട്ട് അന്തര്‍വാഹിനികള്‍ കൈമാറാനുളള കരാറാണ് അണിയറയില്‍ ഒരുങ്ങുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധവും സൈനിക സഹകരണവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഇടപാടെന്നാണ് വിശദീകരണം. പാകിസ്ഥാന്റെ പുതുതലമുറ അന്തര്‍വാഹിനി പദ്ധതിയുടെ മേധാവിയും നാവികസേനാ ഉദ്യോഗസ്ഥരും ചേര്‍ന്ന് പ്രതിരോധ ഇടപാടുകള്‍ക്കായുളള പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മറ്റിയെ ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ ധരിപ്പിച്ചു. എന്നാല്‍ കരാറില്‍ ഒപ്പുവെച്ചോയെന്ന് വ്യക്തമല്ല.
2028 ഓടെ അന്തര്‍വാഹിനികള്‍ കൈമാറാനാണ് ലക്ഷ്യമിടുന്നത്. 2023 ഓടെ ആദ്യ നാല് അന്തര്‍വാഹിനികളും ബാക്കി നാലെണ്ണം 2028 ലും കൈമാറും. നാലെണ്ണം ചൈനയിലും ബാക്കിയുളളവ പാകിസ്ഥാനിലുമായിരിക്കും നിര്‍മിക്കുക. എന്നാല്‍ ഏത് തരത്തിലുളള അന്തര്വാഹിനികളാണെന്ന് നിര്‍മിക്കുന്നതെന്ന് വ്യക്തമല്ല. ചൈനയുടെ നാവികസേന ഉപയോഗിക്കുന്നതിനോട് സമാനമായ അന്തര്‍വാഹിനികളാണെന്നാണ് സൂചന.