ചെന്നൈ: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അനുമതി. പദ്ധതിയുടെ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ട്രൈബ്യൂണൽ തള്ളി. ഉപാധികളോടെയാണ് പദ്ധതിക്ക് അനുമതി നൽകിയത്. പദ്ധതിയുടെ മേൽനോട്ടത്തിന് വിദഗ്ദ്ധ സമിതിയെ രൂപീകരിക്കും. ആറുമാസത്തിലൊരിക്കൽ സമിതി റിപ്പോർട്ട് ട്രൈബ്യൂണലിന് നൽകണം.
ഹരിത ട്രൈബ്യൂണലിന്റെ വിധികൂടി അനുകൂലമായതോടെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനുള്ള എല്ലാ തടസ്സങ്ങളും നീങ്ങി.