താഷ്കന്റ് : ഉസ്ബക്കിസ്ഥാന് പ്രസിഡന്റ് ഇസ്ലാം കരിമോവ് അന്തരിച്ചു. മസ്തിഷ്ക രക്തസ്രാവത്തെത്തുടർന്ന് കരിമോവ് ചികിത്സയിലായിരുന്നു. കാൽ നൂറ്റാണ്ടിലേറെയായി, തുടർച്ചയായി പ്രസിഡന്റായിരുന്നു 78 കാരനായിരുന്ന അദ്ദേഹം. 1991ൽ ഉസ്ബക്കിസ്ഥാൻ സോവിറ്റ് യൂണിയനിൽ നിന്ന് സ്വതന്ത്രമായപ്പോഴാണ് കരിമോവ് അധികാരമേറ്റത് . രാജ്യത്ത് മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.