പത്തനംതിട്ട: ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് ശാഖകള്‍ തടയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖകള്‍ക്കൊപ്പം സിപിഎം റെഡ് വാളണ്ടിയര്‍മാര്‍ ആയുധ പരിശീലനമാരംഭിയ്ക്കുമെന്നും കോടിയേരി പത്തനംതിട്ടയില്‍ പറഞ്ഞു.
ക്ഷേത്രങ്ങള്‍ വിശ്വാസികളുടേതാണ്, അതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കൈകടത്താതിരിയ്ക്കാന് വിശ്വാസികള്‍ മുന്നിട്ടിറങ്ങണമെന്നും കോടിയേരി പറഞ്ഞു.
നേരത്തെ ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് ശാഖകള്‍ നിരോധിയ്ക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞത് വന്‍ വിവാദമായിരുന്നു. ശാഖകള്‍ നടക്കുന്നതിനെതിരെ നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട് എന്നായിരുന്നു കടകംപള്ളിയുടെ വിശദീകരണം. എന്നാല്‍ ഇതിനെതിരെ ദേവസ്വം പ്രസിഡന്റ് തന്നെ രംഗത്തെത്തി. സംഘര്‍ഷമല്ല സമാധാനമാണ് ദേവസ്വം ബോര്‍ഡ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേവസ്വം മന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.