കോഴിക്കോട്: സെപ്തംബർ 23 ന് കോഴിക്കോട് നടക്കുന്ന ദേശീയ കൗൺസിൽ യോഗത്തിന്റെ ഭാഗമായി ബിജെപി പ്രവർത്തകർ കേരളത്തിലെ മുഴുവൻ വീടുകളും സന്ദർശിക്കും. ഇതിനായി സെപ്തംബർ 5 മുതൽ11 വരെ ബിജെപി ഗൃഹസമ്പർക്കവാരം നടത്തും. ഈ ദിവസങ്ങളിൽ പാർട്ടി പ്രവർത്തകർ കേരളത്തിലെ മുഴുവൻ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും കടകളിലും ലഘുലേഖയുമായെത്തും.
സംസ്ഥാന അദ്ധ്യക്ഷൻ ഉള്‍പ്പടെയുള്ള കോർകമ്മിറ്റി അംഗങ്ങൾ, സംസ്ഥാന ഭാരവാഹികൾ തുടങ്ങി എല്ലാവരും വീടുകൾ സന്ദർശിക്കാനെത്തും. ജില്ലയിലെ പ്രധാന വ്യക്തികളെ നേരിൽ കണ്ട് സംസ്ഥാന ഭാരവാഹികൾ ജില്ലാ തല ഉദ്ഘാടനം നിർവഹിക്കും.