NewsGulf

ദുബായിൽ ഷവർമ സ്റ്റാന്റുകൾക്ക് മാനദണ്ഡങ്ങൾ കർശനമാക്കും

ദുബായ്: ദുബായിൽ ഷവർമ സ്റ്റാന്റുകൾക്ക് മാനദണ്ഡങ്ങൾ കർശനമാക്കും. ശുചിത്വം ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പാലിക്കാത്ത ഷവർമ സ്റ്റാന്റുകൾക്കെതിരെയാണ് നടപടികൾ ശക്തമാക്കുന്നത് . ദുബായിലെ അഞ്ഞൂറോളം വരുന്ന കഫ്റ്റീരിയകളിൽ ഭക്ഷ്യ പരിശോധനാ വിഭാഗം പരിശോധനയും നടത്തി.

കഴിഞ്ഞ വർഷം മേയിൽ ഷവർമ സ്റ്റാന്റുകൾക്കു പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവ് ഇറങ്ങിയതിന്റെ തുടർച്ച എന്ന വണ്ണം ആണ് നിബന്ധത്തനകൾ കർശനമാക്കുന്നത് . ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗം ഇത് സംബന്ധിച്ച നടപടികളും തുടങ്ങിക്കഴിഞ്ഞു. കഫ്റ്റീരിയകൾ ഉൾപ്പെടെയുള്ള 481 ഭക്ഷ്യ കേന്ദ്രങ്ങൾക്ക് നോട്ടീസും നൽകിയിട്ടുണ്ട്.

ഷവർമ സുരക്ഷിതമായി നിർമ്മിക്കാനുള്ള സ്ഥലം ഈ വർഷം നവംബറിനു മുൻപായി സജ്ജീകരിക്കാനും സ്ഥാപനങ്ങൾക്ക്‌ നിർദ്ദേശം നൽകിക്കഴിഞ്ഞു. ഇതിനോടകം 23 ഷവർമ സ്റ്റാന്റുകൾ പൂട്ടുകയും ചെയ്തു . ഷവർമ നൽകുന്ന കഫ്റ്റീരിയകളിൽ മാംസം കൈകാര്യം ചെയ്യാൻ പ്രത്യേക സൗകര്യം ഇല്ലാത്തതാണ് ഈ സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളികൾ. ഷവർമ വൃത്തിയായി പാകം ചെയ്യണമെങ്കിൽ കൂടുതൽ സ്ഥലം ആവശ്യമാണെന്നും ശീതീകരിച്ചു സൂക്ഷിക്കേണ്ടവയ്ക്കു മതിയായ സൗകര്യം ഇല്ലാത്തതും ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുന്നതിനാലാണ് ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗം നടപടികൾ കർശനമാക്കുന്നത്.

ഷവർമ നിർമ്മാണത്തിലുടനീളം വൃത്തിയും സുരക്ഷയും ഉറപ്പാക്കാനുള്ള നിർദ്ദേശങ്ങൾ നടപ്പാക്കുന്നത് പരിശോധിക്കുന്നതോടൊപ്പം പൊടി പടലങ്ങളുടെ സാന്നിദ്ധ്യം, തൊഴിലാളികൾക്ക് ജോലിചെയ്യാൻ മതിയായ സ്ഥലം, വെന്റിലേഷൻ എന്നിവയും പരിശോധനയിൽ ഉൾപ്പെടുന്നുണ്ട്. ഈ വർഷം നവംബറിനുള്ളിൽ സുരക്ഷാമാനദണ്ഡങ്ങൾ നടപ്പാക്കണമെന്നും മുനിസിപ്പാലിറ്റി ഭക്ഷ്യപരിശോധനാവിഭാഗം വ്യക്തമാക്കി.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close