കോഴിക്കോട്: കെ. ബാബുവിനെതിരായ കേസില്‍ വി.എം സുധീരന്റെ മൗനത്തിനതിരേ കോണ്‍ഗ്രസ് നേതാവ് എം.എം ഹസന് രംഗത്തെത്തി. ബാബുവിനെതിരായ കേസ് രാഷ്ട്രീയമായി നേരിടാതെ മൗനം പാലിക്കുന്ന പാര്‍ട്ടി അദ്ധ്യക്ഷന്റെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് ഹസന് പറഞ്ഞു. രാഷ്ട്രീയമായി ബാബുവിനെ വേട്ടയാടുമ്പോള്‍ രാഷ്ട്രീയ സംരക്ഷണം നല്കാന് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഉത്തരവാദിത്വമുണ്ടെന്നും ഹസന് ചൂണ്ടിക്കാട്ടി.
കെ. ബാബു തെറ്റുകാരനോ അഴിമതിക്കാരനോ ആണെങ്കില്‍ അദ്ദേഹത്തിനെതിരേ നടപടി എടുക്കാന്‍ പാര്‍ട്ടി പറയണം. അല്ലാതെ പകപോക്കല്‍ നടത്തുമ്പോള്‍ പ്രതികരിക്കാതിരിക്കുകയല്ല വേണ്ടതെന്ന് ഹസന് പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെ. ബാബുവിനെതിരേ വിജിലന്‍സ് ഗുരുതര ആരോപണങ്ങള്‍ എഫ്ഐആറില്‍ ഉന്നയിച്ചിട്ടും അദ്ദേഹത്തിന്റെ വീട്ടില്‍ ഉള്‍പ്പെടെ റെയ്ഡ് നടത്തിയിട്ടും ഒന്നും പ്രതികരിക്കാനില്ലെന്നായിരുന്നു സുധീരന്റെ മറുപടി. ഈ സാഹചര്യത്തിലാണ് ഹസന്റെ വിമര്‍ശനം.
പാര്‍ട്ടിതിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് കെപിസിസി തീരുമാനിച്ചിട്ടില്ലെന്നും സംസ്ഥാനത്തുനിന്നു സമ്മര്‍ദ്ദമുണ്ടായതുകൊണ്ടാണ് തിരഞ്ഞെടുപ്പ് വൈകുന്നതെന്ന കേന്ദ്രതിരഞ്ഞെടുപ്പു കമ്മറ്റി ചെയര്മാന് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം ഗുരുതരമായി കാണണമെന്നും ഹസന് കൂട്ടിച്ചേര്‍ത്തു.