ദുബായ്: ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ സംസ്കൃത ദിനം ആചരിച്ചു. ഡോ. ആര്. നാരായണന് മുഖ്യപ്രഭാഷകന്‍ ആയിരുന്നു.
ലോകം മുഴുവന്‍ സംസ്കൃതത്തിന്റെ പ്രാധാന്യം ഇന്ന് മനസിലാക്കുന്നതായി അദ്ദേഹം പറഞ്ഞു. ലളിതവും മധുരവുമായ സംസ്കൃതം പറയുന്നതിലൂടെ ജീവിതത്തിലും ഏറെ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍സുല്‍ ആന്‍ഡ് ഹെഡ് ഓഫ് ചാന്‍സറി ദീപ ജെയിന് മുഖ്യ അതിഥി ആയിരുന്നു.
കോണ്‍സുല്‍ എജ്യൂക്കേഷന്‍ സുമതി വാസുദേവും ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് കുട്ടികളും മുതിര്‍ന്നവരും അടക്കമുള്ള സംസ്കൃത വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി.