പെഷവാർ : പാകിസ്ഥാനിൽ മസ്ജിദിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കത്തിയവർക്ക് നേരേ നടന്ന ചാവേർ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. മുപ്പതോളം പേർക്ക് പരിക്കേറ്റു. പാകിസ്ഥാനിലെ മൊഹ്മൻഡ് മേഖലയിലാണ് സംഭവം.
മസ്ജിദിന്റെ വരാന്തയിൽ വച്ച് അള്ളാഹു അക്ബർ എന്ന് ഉച്ചത്തിൽ വിളിച്ച് കൊണ്ട് ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല . പാക് താലിബാനാണ് സ്ഫോടനത്തിന് പിന്നിലെന്ന് സംശയിക്കപ്പെടുന്നു.