കൊച്ചി : കേരള മനസാക്ഷിയെ ഞെട്ടിച്ച പെരുമ്പാവൂരിലെ ദളിത് നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതക കേസില്‍ അന്വേഷണ സംഘം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന് കോടതിയില്‍ സമര്‍പ്പിച്ചു . അസം സ്വദേശി അമീറുൽ ഇസ്ലാം മാത്രമാണ് പ്രതിസ്ഥാനത്തുള്ളത്. ഇയാൾ ലൈംഗിക വൈകൃതത്തിന് അടിമപ്പെട്ടയാളാണെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു .
ശാസ്ത്രീയ പരിശോധനയുടെ പിന്‍ബലത്തില്‍ ആണ് 1500 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം സമര്‍പ്പിച്ചത് .രഹസ്യ മൊഴി അടക്കം 19 5 സാക്ഷി മൊഴിയാണ് കുറ്റപത്രത്തില്‍ ഉള്ളത്ത് .125 ശാസ്ത്രീയ പരിശോധന രേഖകളും 70 തൊണ്ടി മുതലും ഹാജരാക്കിയിട്ടുണ്ട് .ആസാം സ്വദേശി അമീറുല്‍ ഇസ്ലാം തനിച്ചാണ് ക്രൂര കൃത്യം ചെയ്തതെന്നാണ് കുറ്റപത്രത്തിലെ കണ്ടെത്തല്‍ .
ലൈംഗിക വൈകൃതമുള്ള പ്രതി മദ്യപിച്ചു വീട്ടില്‍ അതിക്രമിച്ചു കയറിയാണ് ജിഷയെ ആക്രമിച്ചത് .ഇത് എതിര്‍ത്ത ജിഷയെ പിന്നീട് കൊലപ്പെടുത്തുകയായിരുന്നു .സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ,സാക്ഷിമൊഴികളും നിരത്തിയാണ് അമീറിനെതിരെ കുറ്റപത്രം നല്‍കിയിരിക്കുന്നത് .ജിഷയുടെ ശരീരത്തില്‍ നിന്നും ലഭിച്ച കോശങ്ങളും ഡി എന്‍ എ ഫലവും പ്രധാന തെളിവായി അന്വേഷണ സംഘം ചൂണ്ടി കാട്ടുന്നു .
കൂടാതെ കൊലപാതകത്തിന് ശേഷം പ്രതി അസമിലേക്ക് രക്ഷപ്പെട്ടത്തും ,മൊബൈല്‍ ഫോണ്‍ ഉപേക്ഷിതും കുറ്റപത്രത്തില്‍ എടുത്തു കാട്ടുന്നു .അന്വേഷണത്തിന്റെ ഭാഗമായി 1500 പേരെ ചോദ്യം ചെയ്യുകയും 30 പേരെ കസ്റ്റഡിയില്‍ എടുക്കുകയും 23 പേരെ ഡി എന്‍ എ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു . 21 ലക്ഷം ഫോണ്‍ കോളുകള്‍ കേസിന്റെ ഭാഗമായി പരിശോധിചും .
5000 ആളുകളുടെ വിരലടയാളങ്ങളും പരിശോധനയ്ക്ക് വിധേയമാക്കി .അതേസമയം സൗമ്യ വധക്കേസിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ സമഗ്രവും പിഴവുകള്‍ അടച്ചുമാണ് 90 ദിവസത്തിനു ശേഷം കുറ്റപത്രം സമര്‍പ്പിച്ചതെന്ന് അന്വേഷണ സംഘം അറിയിച്ചു .