ദുബായ്: പ്രവാസ ലോകത്തു വിവിധ മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ചവർക്കുള്ള മാസ്റ്റർ വിഷൻ പ്രവാസി എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. മാദ്ധ്യമ മേഖലയിലെ അവാർഡിന് ജനം ടി.വി യുടെ മിഡിൽ ഈസ്റ്റ് ബ്യൂറോ ചീഫ് ശാന്തിനി മേനോൻ അർഹയായി. പിസി ജോർജ് MLA ആണ് പുരസ്കാര വിതരണം നടത്തിയത്.
ദുബായ് ഖിസ്സയിസ് ദി ന്യൂ പ്രൈവറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാസ്റ്റർ വിഷൻ എം.ഡി മുഹമ്മദ് റഫീഖ് അദ്ധ്യക്ഷനായിരുന്നു. പി.സി.ജോർജ് MLA യെ കൂടാതെ MP യും, ബി.ബി.സി.ഐ വൈസ് പ്രസിഡന്റുമായ ഡോ.ഗോഗാരാജ് ഗംഗരാജ്, തിരക്കഥാകൃത്ത് ജോഷി മംഗലത്ത്, സംവിധായകനും കാമറമാനുമായ സുജിത് വാസുദേവ്, യു.എ.ഇയിലെ പ്രമുഖ വ്യക്തിത്വമായ ആദിൽ സമീദ് അൽ സാദി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് നടൻ ടിനി ടോം, നടി സരയു തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി.