ന്യൂഡൽഹി : കശ്മീരിലെ സാഹചര്യം കണക്കിലെടുത്ത് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് യു എസ് – റഷ്യ സന്ദർശനം നീട്ടിവച്ചു. കശ്മീരിൽ ഇന്ന് രാവിലെ സൈനിക ബ്രിഗേഡ് ക്യാമ്പിനു നേരേ ഭീകരാക്രമണത്തെ തുടർന്നാണ് തീരുമാനം.
ഇന്ന് രാവിലെ 5:30 ഓടെയാണ് ബാരാമുള്ളയിലെ സൈനിക കേന്ദ്രത്തിനു നേരേ ആക്രമണമുണ്ടായത് . സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ് .സൈനിക ആസ്ഥാനത്ത് വൻ സ്ഫോടനം നടന്നതായും റിപ്പോർട്ടുകളുണ്ട്. ഭീകരരെ നേരിടാൻ മൂന്ന് സൈനിക ഹെലികോപ്ടറുകൾ സൈന്യം ഉറിയിലേക്ക് അയച്ചു. ആക്രമണത്തിൽ എട്ട് സൈനികർക്ക് പരിക്കേറ്റു . ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്