ഉറി: ജമ്മു കശ്മീരിലെ ഉറി ഭീകരാക്രമണത്തിന് പിന്നിൽ പാക് ഭീകരസംഘനയായ ജയ്ഷെ മുഹമ്മദ് എന്ന് സൈന്യം. ഇത് സംബന്ധിച്ച് നിർണായക തെളിവുകൾ ലഭിച്ചതായി മിലിട്ടറി ഓപ്പറേഷൻ ഡയറക്ടർ ജനറൽ ലഫ്. ജനറൽ രൺബീർ സിംഗ് പറഞ്ഞു. ആക്രമണത്തിന് ഉപയോഗിച്ചത് പാകിസ്ഥാൻ നിർമ്മിത ആയുധങ്ങളാണ്.
രാജ്യത്തിന് പുറത്ത് നിന്ന് വന്ന ഭീകരരാണ് ആക്രമണം നടത്തിയത്. സൈന്യം ശക്തമായി തിരിച്ചടിക്കുമെന്നും, ഏതാക്രമണത്തേയും നേരിടാൻ സജ്ജമാണെന്നും ലഫ്. ജനറൽ രൺബീർ സിംഗ് പറഞ്ഞു. ആക്രമണത്തിൽ പാകിസ്ഥാൻ സൈന്യത്തെ ഭാരതത്തിന്റെ പ്രതിഷേധം അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.