ഡല്‍ഹി: ഉറിയിലെ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യമെങ്ങും പാകിസ്ഥാനെതിരേ വ്യാപക പ്രതിഷേധം. വിവിധ സംസ്ഥാനങ്ങളില്‍ പാകിസ്ഥാനെതിരേ പ്രത്യക്ഷ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തില്‍ പാക് പതാക കത്തിച്ചു. അതിനിടെ ഉറി ആക്രമണവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രപതി പ്രണാബ് മുഖര്‍ജിയെ ധരിപ്പിച്ചു.
വൈകിട്ട് ചേര്‍ന്ന ഉന്നതതല യോഗത്തിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രി രാഷ്‌ട്രപതിയെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങിയവര്‍ പങ്കെടുത്തു.
ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെ പ്രതിരോധത്തിലാക്കാന്‍ സ്വീകരിക്കേണ്ട നടപടികളായിരുന്നു പ്രധാന ചര്‍ച്ച. കശ്മീര്‍ ഉള്‍പ്പെടെ രാജ്യത്തെ അതിര്‍ത്തി മേഖലകളിലെ സുരക്ഷയും യോഗത്തില്‍ ചര്‍ച്ചയായി.