ശ്രീനഗര്‍: ഉറിയില്‍ വീണ്ടും പ്രകോപനവുമായി പാകിസ്ഥാന്‍. മേഖലയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിയുതിര്‍ത്തു. 18 സൈനികര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ രോഷം അടങ്ങും മുന്‍പേ ആണ് പാകിസ്ഥാന്റെ പ്രകോപനം.
നിയന്ത്രണരേഖയ്‌ക്ക് സമീപമുളള ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയായിരുന്നു വെടിവെയ്പ്. പ്രകോപനം തുടര്‍ന്നതോടെ ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു. ഉച്ചയ്‌ക്ക് 1.10 ഓടെ തുടങ്ങിയ വെടിവെയ്പ് 1.30 വരെ നീണ്ടു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഉറിയിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ സൈന്യം ജാഗ്രതയിലായിരുന്നു. ഇതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ നിന്ന് വെടിവെയ്പ് ഉണ്ടായത്.