ത്ിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റീസ് ശന്തനഗൗഡര്‍ മോഹന്‍ മല്ലികാര്‍ജുന്‍ ഗൗഡ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാര്‍, ഡോ. എ. സമ്പത്ത് എംപി, ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്, ജഡ്ജിമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ചീഫ് ജസ്റ്റീസ് ആയിരുന്ന അശോക് ഭൂഷണ്‍ സുപ്രീംകോടതിയിലേക്ക് പോയതിനെ തുടര്‍ന്നാണ് ശാന്തനഗൗഡര്‍ ചുമതലയേല്‍ക്കുന്നത്. ഓഗസ്റ്റ് ഒന്ന് മുതല്‍ കേരള ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരുന്നു.