കോയമ്പത്തൂർ : തമിഴ്നാട്ടിൽ ഹിന്ദു നേതാക്കളെ അരും കൊല ചെയ്യുന്നത് തുടരുന്നു . കോയമ്പത്തൂരിൽ ഹിന്ദു മുന്നണി നേതാവ് ശശികുമാർ അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം .
സുബ്രഹ്മണ്യപാളയത്തെ വീട്ടിലേക്ക് പോകുന്നവഴിയിൽ വച്ചാണ് ശശികുമാറിന് വെട്ടേറ്റത്. നാലംഗസംഘം ഇരുചക്രവാഹനങ്ങളിലെത്തിയാണ് ശശികുമാറിനെ ആക്രമിച്ചത് . പതിനഞ്ചോളം വെട്ടുകളേറ്റ ശശികുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ് .
തമിഴ്നാട്ടിൽ ഹിന്ദു സംഘടന നേതാക്കളെ വെട്ടിക്കൊല്ലുന്നത് തുടർക്കഥയാവുകയാണ് . ബിജെപി സംസ്ഥാന നേതാവ് ഓഡിറ്റർ രമേഷ് , ബിജെപി സംസ്ഥാന മെഡിക്കൽ വിംഗ് സെക്രട്ടറി അരവിന്ദ് റെഡ്ഡി, ഹിന്ദുമുന്നണി സംസ്ഥാന സെക്രട്ടറി എസ് വെള്ളായിഅപ്പൻ തുടങ്ങി സംസ്ഥാന നേതാക്കളുൾപ്പെടെയുള്ളവർക്കാണ് കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളിലായി ജിഹാദി സംഘടനകളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത്.
തമിഴ്നാട്ടിൽ വളർന്നു വരുന്ന ജിഹാദി സംഘടനകൾ ഹിന്ദു നേതാക്കളെ ലക്ഷ്യമിട്ട് അക്രമണങ്ങൾ സംഘടിപ്പിക്കുന്നെന്ന വിവരം പുറത്തു വന്നിട്ടും സർക്കാർ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന പരാതികൾ ഉയരുന്നുണ്ട് .