ആലപ്പുഴ/കോഴിക്കോട്: ബിജെപി-ബിഡിജെഎസ് ബന്ധത്തില്‍ ഭിന്നതയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും ബിഡിജെഎസ് ദേശീയ അദ്ധ്യക്ഷന്‍ തുഷാര്‍ വെളളാപ്പളളിയും രംഗത്തെത്തി. ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധത്തില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഇരുവരും വ്യക്തമാക്കി.
ബിഡിജെഎസ് ബന്ധത്തില്‍ ഉലച്ചില്‍ ഇല്ലെന്നും രാഷ്ട്രീയ കുബുദ്ധികള്‍ പടച്ചുവിടുന്നതാണ് ഇത്തരം അടിസ്ഥാനരഹിതമായ കാര്യങ്ങളെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് കോഴിക്കോട് ജനം ടിവിയോട് പറഞ്ഞു. ബിഡിജെഎസിന് ഭിന്നതയുണ്ടെന്ന പ്രചാരണം രാഷ്ട്രീയപ്രേരിതമാണെന്ന് തുഷാര്‍ വെളളാപ്പള്ളിയും വ്യക്തമാക്കി.
കേരളത്തില്‍ ബിഡിജെഎസിന് അര്‍ഹമായ പ്രാധാന്യം ലഭിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ലെന്നും മറ്റ് വാര്‍ത്തകള്‍ മാദ്ധ്യമസൃഷ്ടിയാണെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തി്ന്റെ സമാപന സമ്മേളനത്തിലും ഇതിന്റെ ഭാഗമായി നടക്കുന്ന കൂടിക്കാഴ്ചകളിലും ബിഡിജെഎസ് പങ്കെടുക്കുമെന്നും തുഷാര്‍ അറിയിച്ചു.
എന്‍ഡിഎയില്‍ ഭിന്നതയെന്ന എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളുടെ വാദം അടിസ്ഥാന രഹിതമെന്ന് തെളിയിച്ചാണ് വിഷയത്തില്‍ ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ പരസ്യമായി നിലപാട് വ്യക്തമാക്കിയത്.