കോഴിക്കോട്: ദേശീയ കൗൺസിലിന്റെ ഭാഗമായുളള നേതൃയോഗം ഇന്നും തുടരും. ദേശീയ രാഷ്ട്രീയമാണ് പ്രധാന ചർച്ചാവിഷയം. സംഘടനാ വിഷയങ്ങളും, തെരഞ്ഞെടുപ്പ് ആസന്നമായ സംസ്ഥാനങ്ങളിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും കടവ് റിസോർട്ടിൽ ചേരുന്ന യോഗത്തിൽ ആവിഷ്കരിക്കും.
സംസ്ഥാനത്തെ അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള വികസന രേഖ കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്ന് ബി.ജെ.പി. വിദഗ്ദ്ധ ചർച്ചകൾക്ക് ശേഷം ആറ് മാസത്തിനുള്ളിൽ പൂർണ്ണ രൂപം നല്കും. വികസന രേഖയുടെ കരട്, ദേശീയ കൗൺസിലിൽ പ്രധാനമന്ത്രിക്ക് സമർപ്പിക്കും.
പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പിക്കാൻ ദീനദയാൽ അന്ത്യോദയ പദ്ധതി നടപ്പാക്കുമെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ് പറഞ്ഞു. കശ്മീർ-ഉറി വിഷയങ്ങളിൽ തക്കസമയത്ത് പാകിസ്ഥാന് ഉചിതമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.