ന്യൂഡൽഹി: കശ്മീരില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ രാജ്യത്തിന്റെ തീരാനഷ്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കി ബാത് റേഡിയോ പ്രക്ഷേപണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാലിംബിക്സില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ കായിക താരങ്ങളെ പ്രധനമന്ത്രി അഭിനന്ദിച്ചു.
കശ്മീരില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ അവരുടെ പ്രിയപ്പെട്ടവർക്ക് മാത്രമല്ല, രാജ്യത്തിന്റെ തന്നെ തീരാനഷ്ടാമെന്നു പ്രധാനമന്ത്രി പറഞ്ഞു. നമ്മള്‍ രാജ്യസ്നേഹം പറയുമ്പോള്‍ സൈനികര്‍ അത് പ്രവർത്തനത്തില്‍ കൊണ്ടു വരുന്നതായും അദ്ദേഹം വ്യക്തമാക്കി.
വരാനിരിക്കുന്ന രാഷ്‌ട്രപിതാവിന്റെ ജനമദിനത്തില്‍ രാജ്യം സ്വച്ഛ് ഭരത് പദ്ധതിയുടെ രണ്ടാം വാർഷികം ആചരിക്കുകയാണ്. രാജ്യമെങ്ങും മികച്ച പ്രതികരണമാണ് പദ്ധതിക്ക് ലഭിക്കുന്നത്. തുറസ്സായ ഇടങ്ങളിലെ മലമൂത്ര വിസർജ്ജനം ഒഴിവാക്കുന്നതില്‍ രാജ്യം കൂടുതല്‍ ശ്രദ്ധ വയ്‌ക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കേരളം, ആന്ധ്രപ്രദേശ്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ മികച്ച നടപടിയാണു സ്വീകരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഓപ്പണ്‍ ഡിഫീക്ഷന്‍ ഫ്രീ അഥവാ തുറസ്സായ ഇടങ്ങളിലെ മലമൂത്ര വിസർജ്ജനം പൂർണ്ണമായും ഒഴിവാക്കുന്ന പദ്ധതി ഒ.ഡി.എഫിന്റെ ഭാഗമായി ഈ ഒക്ടോബര്‍ രണ്ടിന് ഗന്ധിജിയുടെ ജന്മസ്ഥലമായ പോർബന്തർ പൂർണ്ണമായ ഒ.ഡി.എഫ് ഗ്രാമമായി പ്രഖ്യാപിക്കും. പാരാ ലിംബിക്സില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ താരങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.