കോഴിക്കോട്: ബിജെപി-ബിഡിജെഎസ് ബന്ധം തകരുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാദ്ധ്യമങ്ങളെ വിമര്‍ശിച്ച് ബിഡിജെഎസ് ദേശീയ അദ്ധ്യക്ഷന്‍ തുഷാര്‍ വെളളാപ്പളളി. ബിജെപിയുമായി ബിഡിജെഎസിന് യാതൊരു ഭിന്നതയുമില്ല. ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത് മാദ്ധ്യമങ്ങളാണെന്ന് തുഷാര്‍ കുറ്റപ്പെടുത്തി. മാദ്ധ്യമങ്ങളുടെ നീക്കം ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയ കൗണ്‍സില്‍ നടക്കുന്ന കോഴിക്കോട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുന്നോടിയായി ജനംടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു തുഷാര്‍.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടെ അഭിപ്രായം ബിഡിജെഎസിന്റേതല്ല. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. തന്നെ വന്നു കണ്ട ചിലരുടെ അഭിപ്രായവും മാദ്ധ്യമങ്ങളില്‍ വന്ന ചില റിപ്പോര്‍ട്ടുകളും മാത്രമാണിതെന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നു. എന്നാല്‍ അക്കാര്യം മറച്ചുവെച്ച് നേരെ കടകവിരുദ്ധമായിട്ടാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് തുഷാര്‍ ചൂണ്ടിക്കാട്ടി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി ബിജെപിക്കും ബിഡിജെഎസിനും എതിരാണെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. ബിഡിജെഎസ് എന്‍ഡിഎയില്‍ ഉറച്ചുനില്‍ക്കുമെന്നും തുഷാര്‍ പറഞ്ഞു.
ഇന്നലെ ബിഡിജെഎസിന്റെ ജില്ലാ ഭാരവാഹികളുടെ യോഗവും വെള്ളിയാഴ്ച സംസ്ഥാന കൗണ്‍സിലും കൂടിയിരുന്നു. എന്‍ഡിഎയുമായി കൂടുതല്‍ സഹകരിച്ച് മുന്നോട്ടുപോകണമെന്ന നിലപാടാണ് ഈ യോഗങ്ങളില്‍ എല്ലാവരും ഒറ്റക്കെട്ടായി സ്വീകരിച്ചിട്ടുളളത്. മറിച്ചുളള പ്രചാരണങ്ങള്‍ മാദ്ധ്യമങ്ങള്‍ വളച്ചൊടിച്ച വാര്‍ത്തകള്‍ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്‍ഡിഎയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തി വരുന്ന തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കാനുളള പരിശ്രമം ഉണ്ടാകണമെന്ന അഭിപ്രായമാണ് ബിഡിജെഎസില്‍ ഉളളത്. പ്രധാനമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ച സാധാരണ ചര്‍ച്ച മാത്രമാണ്. പ്രത്യേകിച്ച് ഒരു ആവശ്യവും ബിഡിജെഎസിന് മുന്നോട്ടുവെയ്‌ക്കാനില്ല. അങ്ങനെ ഒരു ആവശ്യവും മുന്നോട്ടുവെച്ചുകൊണ്ടല്ല എന്‍ഡിഎയുമായി സഹകരിക്കാന്‍ ബിഡിജെഎസ് തീരുമാനിച്ചത്.
പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം ഉള്‍പ്പെടെ ലക്ഷ്യംവെച്ച് ബിജെപി ദേശീയ കൗണ്‍സിലില്‍ അവതരിപ്പിക്കപ്പെട്ട പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാദ്ധ്യായ ജന്‍മശതാബ്ദിവര്‍ഷ പ്രമേയത്തില്‍ ശുഭപ്രതീക്ഷയാണ് ഉളളതെന്നും തുഷാര്‍ പറഞ്ഞു. എല്ലാ വിഭാഗങ്ങളുടെയും ക്ഷേമം മുന്‍നിര്‍ത്തിയുളള നടപടികളുമായാണ് ബിജെപി മുന്നോട്ടു പോകുന്നത്. ബിജെപി ദളിത് വിരോധികളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇടതും വലതും മത്സരിച്ചുകൊണ്ടിരിക്കുകയാണ്. ദളിതരെ ബിജെപിക്കെതിരെ തിരിച്ചുവിടുകയെന്ന രാഷ്‌ട്രീയ ലക്ഷ്യം മാത്രമാണ് ഈ നീക്കിത്തിന് പിന്നില്‍. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ദളിതര്‍ക്ക് ഗുണകരമായ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തതായി തുഷാര്‍ വെളളാപ്പളളി ചൂണ്ടിക്കാട്ടി. അക്കാര്യത്തില്‍ ബിഡിജെഎസിന് യാതൊരു ആശങ്കയുമില്ലെന്നും അദ്ദേഹം പറഞ്ഞു.