കോഴിക്കോട് : കേരളത്തിന്റെ മണ്ണിൽ സംഘപ്രസ്ഥാനങ്ങൾക്ക് വേരോട്ടമുണ്ടാക്കാൻ വേണ്ടി ജീവൻ വെടിഞ്ഞ ധീരബലിദാനികളുടെ ഓർമ്മയ്ക്കായ് പുറത്തിറക്കിയ സ്മരണിക ‘ആഹുതി‘ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്തു. സിപിഎം അടക്കമുള്ള സംഘടനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾ പ്രതിപാദിക്കുന്ന സ്മരണികയാണ് ആഹുതി.