തിരുവനന്തപുരം: തനിക്ക് നിയമസഭാമന്ദിരത്തിൽ വിശ്രമമുറി വേണമെന്ന ആവശ്യവുമായി ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ രംഗത്ത്. ഇക്കാര്യമുന്നയിച്ച് വി.എസ് സ്പീക്കർ പി .ശ്രീരാമകൃഷ്ണന് കത്ത് നൽകി.
ക്യാബിനറ്റ് പദവി ഉണ്ടായിട്ടും സഭാമന്ദിരത്തിൽ തനിക്കു മുറി അനുവദിക്കാത്തതിലുള്ള അതൃപ്തി വി.എസ് കത്തിലൂടെ അറിയിക്കുകയായിരുന്നു.
ഭരണപരിഷ്കാര കമ്മീഷന്റെ ഓഫീസ് സെക്രട്ടേറിയേറ്റിൽ അനുവദിക്കണമെന്ന വി.എസിന്റെ ആവശ്യം നേരത്തെ സർക്കാർ തള്ളിയിരുന്നു. ഇതേത്തുടർന്ന് കവടിയാര്‍ ഹൗസിലാണ്
വി.എസിന്റെ ഓഫീസ് പ്രവർത്തിച്ചുവരുന്നത്.