തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തിൽ പ്രതിപക്ഷബഹളത്തെ തുടർന്ന് നിയമസഭ പിരിഞ്ഞു. സമരം ചെയ്യുന്ന യൂത്ത് കോൺഗ്രസുകാരെ മാദ്ധ്യമങ്ങൾ വാടകക്കെടുത്തതാണെന്ന മുഖ്യമന്ത്രി പിണറായിവിജയന്റെ പരാമർശമായിരുന്നു പ്രതിപക്ഷ ബഹളത്തിനാധാരം.
സ്വാശ്രയ മാനേജ്‍മെന്റുകളുമായുണ്ടാക്കിയ കരാറിൽനിന്നും പിന്നോട്ടുപോകില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു വ്യക്തമാക്കി. പ്ലക്കാര്‍ഡുകളും ബാനറുകളുമായി സഭയില്‍ വരുന്നത് ക്യാമറയില്‍ കാണാനാണ്. മഷി ഷര്‍ട്ടില്‍ പുരട്ടിയിട്ട് ആക്രമിച്ചേ എന്ന് പറയുന്നത് ലജ്ജാകരമാണെന്നും പിണറായി പറഞ്ഞു.
പിണറായിയുടേത് തെരുവിലെ ഭാഷയാണെന്നും യൂത്ത് കോൺഗ്രസ്സിന്റെ സമരത്തിന് പിണറായിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും പ്രതിപക്ഷനേതാവ് രമേശ്‌ചെന്നിത്തല പറഞ്ഞു.