ന്യൂഡല്‍ഹി:കാവേരി വിഷയത്തില്‍ കര്‍ണാടകത്തിന് വിമര്‍ശനവുമായി സുപ്രീംകോടതി. തമിഴ് നാടിന് രണ്ട് ദിവസം കൂടി വെള്ളം വിട്ടു കൊടുക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. രണ്ട് ദിവസമായി 6,000 ഘന അടി വെള്ളം വിട്ടു നല്കണമെന്നാണ് സുപ്രീം കോടതിയുടെ കര്‍ണാടകത്തിന് നിര്‍ദ്ദേശം നല്‍കിയത്. കര്‍ണാടകയുടേത് ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധ നിലപാടാണെന്നും നിയമസഭ പാസാക്കിയ പ്രമേയം അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
അതേസമയം വെള്ളം വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് കര്‍ണാടക സര്‍ക്കാര്‍. കാവേരിയില്‍ നിന്ന് ഇപ്പോള്‍ തമിഴ് നാടിന് വെള്ളം വിട്ടുനല്‍കാനാവില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.