തിരുവനന്തപുരം: നടന്‍ മോഹന്‍ലാല്‍ സംസ്ഥാനത്തിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ഗുഡ്‌വില്‍ അംബാസിഡറാകും. മസ്തിഷ്‌ക മരണത്തെത്തുടര്‍ന്ന് അവയവങ്ങള്‍ ദാനം ചെയ്യുന്ന പദ്ധതിയായ കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗ് (മൃതസഞ്ജീവനി പദ്ധതി) 2012 ലാണ് തുടങ്ങിയത്.
സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തോടെ സ്വകാര്യപങ്കാളിത്തത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണിത്. കരള്‍, വൃക്ക, ഹൃദയം, പാന്‍ക്രിയാസ് തുടങ്ങിയ അവയവങ്ങള്‍ തകരാറിലായി ജീവിതം മുന്നോട്ട് തള്ളിനീക്കാനാവാത്ത നിരവധിപേര്‍ക്ക് അവയവമാറ്റ ശസ്ത്രക്രിയയ്‌ക്ക് അവസരം ഒരുക്കാന്‍ പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്.
പദ്ധതിയുടെ ഗുഡ്‌വില്‍ അംബാസഡറാകുന്നത് സംബന്ധിച്ച ധാരണാപത്രത്തില്‍ മുഖ്യമന്ത്രിയും മോഹന്‍ലാലും ഒപ്പുവച്ചു. ഷെയര്‍ ഓര്‍ഗന്‍സ് സേവ് ലൈവ്‌സ് എന്ന മുദ്രാവാക്യത്തില്‍ നടത്തുന്ന പദ്ധതി രാജ്യാന്തരതലത്തില്‍ ശ്രദ്ധേയമാണ്.