പത്തനംതിട്ട: വീടും വസ്തുവും എഴുതി നല്‍കാത്തതിന് സി.ഐ.ടി.യു നേതാവിന്റെ മകളും മരുമകനും ചേര്‍ന്ന് ദമ്പതികളെയും മക്കളയും വീടുകയറി അക്രമിച്ചതായി പരാതി. വീട്ടുകാരെ മര്‍ദ്ദിച്ചവശരാക്കിയ അക്രമിസംഘം രേഖകളും കൈക്കലാക്കി. സി.ഐ.ടി.യു പത്തനംതിട്ട ജില്ലാ ജോയിന്റ് സെക്രട്ടറി മലയാലപ്പുഴ മോഹനന്റെ മകളും മരുമകനും ചേര്‍ന്നാണ് വീടുകയറി മര്‍ദ്ദിച്ചത്. ഭരണത്തിന്റെ മറവിലാന് സി.പി.എം നേതാക്കളും അവരുടെ ബന്ധുക്കളും വീടുകയറി ആക്രമണം നടത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. പുല്ലാട് സ്വദേശിയായ അജിത്ത് ഭാര്യ അനിത മക്കളായ അജയ് 11 വസ്സുകാരൻ അര്‍ജുന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സി.ഐ.ടി.യു പത്തനംതിട്ട ജില്ലാ ജോയിന്റ് സെക്രട്ടറി മലയാലപ്പുഴ മോഹനന്റെ മകള്‍ അനുജ, മരുമകന്‍ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ നാലംഗ സംഘമാണ് ഇവരെ അക്രമിച്ചത്.
അജിത്തും മകന്‍ അജയ്യും ശ്രീജിത്തിന്റെ കുടിവെള്ള നിർമ്മാണ കമ്പനിയിലെ ജോലിക്കാരാണ്. ലീസിന് കമ്പനി നടത്തിയിരുന്ന ശ്രീജിത്ത് ഇത് സ്വന്തമാക്കുന്നതിനായി അജിത്തിന്റെ വീടും വസ്തുവും ഈട് നല്‍കാന്‍ ആവശ്യപ്പെട്ടു. ഇവര്‍ ഇതിനു തയ്യാറായെങ്കിലും വീടും വസ്തുവും ശ്രീജിത്തിന്റെ പേരില്‍ എഴുതി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. വീട്ടുകാര്‍ ഇതിന് വിസമ്മതിച്ചതോടെയായിരുന്നു വീടുകയറി അക്രമണം. രേഖകളില്‍ ഒപ്പിടാന്‍ തയ്യാറാവതെ വന്നതോടെ ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയും രേഖകളിലും ബ്ലാങ്ക് ചെക്കുകളിലും നിര്‍ബന്ധിച്ച് ഒപ്പുവെപ്പിക്കുകയും ചെയ്തു.
പോലീസിലെ ഉന്നതര്‍ക്കുള്‍പ്പെടെ പരാതി നല്‍കിയെങ്കിലും കാര്യമായ ഇടപെടല്‍ ഉണ്ടായില്ലെന്നും വീട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു.