ന്യൂഡൽഹി: ഉറി ഭീകരാക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സൈനികൻ കൂടി മരിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ബിഹാർ റെജിമെന്‍റിലെ നായിക് രാജ് കിഷോർ സിങ്ങാണ് ഇന്നലെ അർദ്ധരാത്രിയോടെ മരിച്ചത്.
ഇതോടെ മരിച്ച സൈനികരുടെ എണ്ണം 19 ആയി. സെപ്റ്റംബർ 18നായിരുന്നു ഉറിയിൽ ഭീകരാക്രമണം നടന്നത്. ഉറിയിലെ സൈനിക താളത്തിന് നേരെ ഭീകരർ ആക്രമണം നടത്തുകയായിരുന്നു. പുലർച്ചെ സൈനികർ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം. നാല് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തിരുന്നു.