ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയ കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്് രിവാള്‍. ഇന്ത്യന്‍ സൈന്യത്തിന്റെ നടപടി ഉറി ആക്രമണത്തിനുളള മറുപടിയാണ്. ധീരമായ നയതന്ത്ര നടപടി കൈക്കൊണ്ട കേന്ദ്രസര്‍ക്കാരിനും സൈന്യത്തിനും അഭിനന്ദനം അറിയിക്കുന്നതായും കെജ്്‌രിവാള്‍ പറഞ്ഞു.
നിര്‍ണായകമായ ഈ നടപടിക്ക് വേണ്ടി തീരുമാനമെടുത്ത പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിസഭയ്‌ക്കും അഭിനന്ദനം അറിയിക്കുന്നതായി കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. ഈ ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാരിനെയും രാജ്യത്തെയും സഹായിക്കാന്‍ ഒറ്റക്കെട്ടായി അണിനിരക്കുകയെന്നത് രാജ്യത്തിന്റെ ഉത്തരവാദിത്വമാണെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു. പാക് അധീന കശ്മീരിലെ ഭീകരക്യാമ്പുകള്‍ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം.
കെജ്്‌രിവാളിനെ കൂടാതെ രാജ്യത്തെ നിരവധി രാഷ്‌ട്രീയ നേതാക്കളാണ് സൈനിക നടപടിക്ക് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ച് ഇന്നും രംഗത്തെത്തിയത്.