കണ്ണൂർ: സ്വാശ്രയ വിഷയത്തിൽ വി എസ്സിന്റെ പ്രസ്താവനക്കെതിരെ ഇ പി ജയരാജൻ രംഗത്ത്. കാര്യങ്ങൾ അറിയുന്ന ഒരു രാഷ്ട്രീയ നേതാവിനോ സാമൂഹ്യപ്രവര്‍ത്തകനോ സര്‍ക്കാര്‍ നിലപാട് തെറ്റാണെന്ന് പറയാന്‍ സാധിക്കില്ലെന്ന് ഇ പി ജയരാജൻ പറഞ്ഞു. മാനേജ്മെന്റുകളുടെ കൊള്ളക്ക് കൂട്ട് നിൽക്കുന്ന സമരമാണ് നടക്കുന്നത്. സർക്കാർ ഈ വിഷയത്തിൽ ഒരു നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇനിയെന്ത് അനുരഞ്ജനമാണ് വേണ്ടതെന്നും ഇ പി ജയരാജൻ ചോദിച്ചു.
സര്‍ക്കാര്‍ നടത്തിയ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നിയമസഭയിലൂടെ ജനങ്ങള്‍ അറിയുന്നത് തടസപ്പെടുത്തുകയാണ് സ്വാശ്രയ സമരത്തിന്റെ ലക്ഷ്യം. ഇതിനാണ് നിയമസഭ അലങ്കോലപ്പെടുത്തുന്നതെന്നും ജയരാജന് പറഞ്ഞു.
നേരത്തെ സ്വാശ്രയ വിഷയത്തിൽ സർക്കാർ സമീപനത്തെ വിമർശിച്ച് ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ രംഗത്തെത്തിയിരുന്നു. സമരത്തോടുള്ള സർക്കാർ സമീപനം ശരിയല്ലെന്നും, എം.എൽ.എ മാരുടെ സമരം ഒത്തുതീർപ്പാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
വിഎസ് പ്രസ്താവന നടത്തി നിമിഷങ്ങൾക്കകം തന്നെ പ്രസ്താവനയെ സ്വാഗതം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.