കണ്ണൂര്‍: ഐഎസ് ബന്ധമുണ്ടെന്ന സംശയത്തില്‍ കണ്ണൂരില്‍ അഞ്ച് പേരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കസ്റ്റഡിയിലെടുത്തു. പാനൂരിനടുത്ത് കനകമലയില്‍ യോഗം ചേരുന്നതിനിടെ റെയ്ഡ് നടത്തിയാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഇവരെ കസ്റ്റഡിയിലെടുത്തത്. വടകര, ചൊക്ലി സ്വദേശികളാണ് കസ്റ്റഡിയിലായതെന്നാണ് വിവരം.
സാമൂഹ്യമാദ്ധ്യമങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്ന ഇവരെ മാസങ്ങളായി എന്‍ഐഎ നിരീക്ഷിച്ചുവരികയായിരുന്നു. കേരളത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ജഡ്ജിമാരെയും രാഷ്ട്രീയ നേതാക്കളെയും വധിക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നതായിട്ടാണ് സൂചന. വിശദ വിവരങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടിട്ടില്ല.
വാഹനങ്ങളില്‍ എത്തിയ എന്‍ഐഎ സംഘം ഇവരെ കസ്റ്റഡിയില്‍ എടുത്തു മടങ്ങുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്ത് നാട്ടുകാരും തടിച്ചുകൂടിയിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷമാകും വിവരങ്ങള്‍ പുറത്തുവിടുക.
സംസ്ഥാനത്തെ ഐഎസ് ബന്ധങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് പാനൂര്‍ സംഭവം. പെണ്‍കുട്ടികളെ ഉള്‍പ്പെടെ മതംമാറ്റിയ ശേഷം ഐഎസ് പ്രവര്‍ത്തനങ്ങള്‍ക്കായി സിറിയയില്‍ അടക്കം കൊണ്ടുപോകുന്നത് അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.