സ്റ്റോക്ക് ഹോം : വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ജപ്പാൻ കോശ ശാസ്ത്രജ്ഞനായ യൊഷിനോറി ഒസുമിക്ക് . ശരീര കോശങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനെ സംബന്ധിച്ച പഠനത്തിനാണ് ഒസുമിക്ക് നോബൽ ലഭിച്ചത് .
കോശങ്ങളുടെ പുനചംക്രമണത്തിന്റെ ശാസ്ത്രവശങ്ങളെപ്പറ്റിയുള്ള കണ്ടെത്തലുകളാണ് ഒസുമിയെ നോബൽ സമ്മാനത്തിന് അർഹനാക്കിയത് . ജാപ്പനീസ് കോശശാസ്ത്രജ്ഞനായ ഒസുമി നിലവിൽ ടോക്കിയോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രൊഫസറാണ് .