കുവൈറ്റ്: കുവൈറ്റില്‍ കേരളത്തനിമ നിറച്ച് മെഗാ തിരുവാതിര. പാലക്കാട് പ്രവാസി അസോസിയേഷന് ഓഫ് കുവൈറ്റിന്റെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷ പരിപാടികളിലാണ് മെഗാ തിരുവാതിര അരങ്ങേറിയത്.
കുവൈറ്റില്‍ ആദ്യമായിട്ടാണ് ഇത്തരം വിപുലമായ രീതിയില്‍ തിരുവാതിര അരങ്ങേറുന്നതെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. ഓണക്കാലത്ത് നാടും വീടും വിട്ട് മറുനാട്ടില്‍ കഴിയേണ്ടിവരുന്ന പ്രവാസികള്‍ക്ക് മധുരമായ ഓര്‍മകള്‍ തിരികെ നല്‍കുന്നതായിരുന്നു പരിപാടി.
ആഘോഷ പരിപാടികളില്‍ കവി കുരീപ്പുഴ ശ്രീകുമാര്‍ മുഖ്യാതിഥിയായിരുന്നു. അസോസിയേഷന് ജനറല്‍ സെക്രട്ടറി ശിവദാസ് വാഴയില്‍ സുപ്രീംകൗണ്‍സില്‍ അംഗം ദിലി തുടങ്ങിയവരും സംബന്ധിച്ചു.
ഘോഷയാത്രയോടെ ആരംഭിച്ച ഓണാഘോഷങ്ങള്‍ വിവിധ കലാപരിപാടികളോടെയാണ് സമാപിച്ചത് .