മൊറാദാബാദ്: രാഹുൽ ഗാന്ധിയുടെ മൊറാദാബാദിലെ റാലിയിൽ പങ്കെടുത്ത 250 കോൺഗ്രസ് പ്രവർത്തകർക്കെതിരേ മൊറാദാബാദ് പൊലീസ് കേസെടുത്തു. മൊറാദാബാദ് ജില്ലാഭരണകൂടത്തിന്റെ അനുമതിയില്ലാതെയാണ് രാഹുൽ ഗാന്ധി റോഡ് ഷോ നടത്തിയത്. ഇതിൽ പങ്കെടുത്തതിന്റെ പേരിലാണ് സി.ആർ.പി.സി 144 പ്രകാരം, അനധികൃതമായി സംഘം ചേർന്നതിന് കേസെടുത്തിരിക്കുന്നത്.
കേസിൽ പ്രതി ചേർക്കപ്പെട്ടവരിൽ കോൺഗ്രസ്സിന്റെ ജില്ലാ നേതാവും, ഓഫീസ് കൈകാര്യം ചെയ്യുന്നവരുമടക്കം ആറു പേരുമുൾപ്പെടുന്നു.
അനുമതിയില്ലാതെ റോഡ്‌ഷോ നടത്തിയ സമയം സുരക്ഷാകാര്യങ്ങൾക്കായി ചിലവഴിച്ച തുക, എഫ്.ഐ.ആറിൽ പേരു ചേർത്തിരിക്കുന്നവരിൽ നിന്നും ഈടാക്കുമെന്നും സിറ്റി പൊലീസ് സൂപ്രണ്ട് റാം സുരേഷ് യാദവ് മാദ്ധ്യമങ്ങളോടു വ്യക്തമാക്കി.