കൊല്ലം: ശമ്പളം വൈകുന്നതിൽ കെ.എസ്.ആർ.ടി.സിയിൽ ജീവനക്കാരുടെ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധപരിപാടികളുടെ ഭാഗമായി കൊല്ലം ജില്ലയിൽ കെ.എസ്.ആർ.ടിസി ജീവനക്കാർ ഇന്ന് പണിമുടക്കുന്നു. പണിമുടക്കിനെ തുടർന്ന് രാവിലെ തന്നെ ജില്ലയിലെ സർവീസുകൾ തടസ്സപ്പെട്ടു. സി.ഐ.ടി.യു, എ.ഐ.ടി.യു.സി അടക്കമുളള ഭരണപക്ഷ സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന വ്യാപകമായി ജീവനക്കാരുടെ പ്രതിഷേധ പരിപാടികൾ നടക്കുകയാണ്.
സെപ്റ്റംബർ മുപ്പതിനു നൽകേണ്ട ശമ്പളം ഇതു വരെ നൽകിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിൽ കൊല്ലം എ.ടി ഓഫീസ് കെ.എസ്.ആർ.ടി.സി ജീവനക്കാർ കഴിഞ്ഞ ദിവസം ഉപരോധിച്ചിരുന്നു.