കണ്ണൂര്‍: സ്വാശ്രയ കോളേജ് ഫീസ് വര്‍ദ്ധനക്കെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകരും യുഡിഎഫ് വിദ്യാര്‍ത്ഥി സംഘടനകളും പരിയാരം മെഡിക്കല്‍ കോളേജിലേക്ക് നടത്തിയ മാര്‍ച്ചിനിടെ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സി.പി.എം പ്രവര്‍ത്തകരുടെ അസഭ്യവര്‍ഷവും ഭീഷണിയും. മെഡിക്കല്‍ കോളേജ് ജീവനക്കാരായ സിപിഎം പ്രവര്‍ത്തകരാണ് ദൃശ്യമാദ്ധ്യമ പ്രവര്‍ത്തകര്‍ അടക്കമുളളവരെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്തത്.
മാര്‍ച്ച് നടക്കുന്ന ഗേറ്റിന് അരികില്‍ മെഡിക്കല്‍ കോളേജിലെ ജീവനക്കാരായ സിപിഎമ്മുകാര്‍ കൂടി നിന്നപ്പോള്‍ മാറിനില്‍ക്കാന്‍ പൊലീസ് പറഞ്ഞതാണ് ഇവരെ ചൊടിപ്പിച്ചത്. നിങ്ങളുടെ ശൗര്യം കാണിക്കേണ്ടത് സമരക്കാരോടാണെന്ന് പറഞ്ഞായിരുന്നു പൊലീസിനോടുള്ള വിരട്ടല്‍. പൊലീസിന് നേരെ അസഭ്യവര്‍ഷവും ഉന്തുംതള്ളുമായപ്പോള്‍ അത് ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെയാണ് ഇവര്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തിരിഞ്ഞത്.
ഒടുവില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ പിന്തിരിഞ്ഞതോടെയാണ് പ്രവര്‍ത്തകര്‍ ശാന്തരായത്. ആശുപത്രിയിലെ ജോലിക്കിടെയാണ് പ്രതിപക്ഷ സംഘടനകളുടെ മാര്‍ച്ച് നടക്കുന്ന വിവരമറിഞ്ഞ് സിപിഎം അനുകൂലികളായ ജീവനക്കാര്‍ സംഘടിച്ച് പുറത്തിറങ്ങിയത്. മാര്‍ച്ചിന് വരുന്നവരെ നേരിടുകയാണ് ഇവരുടെ ലക്ഷ്യമെന്ന സംശയത്താലാണ് പൊലീസ് ഇവരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടത്. ഇതിനിടയിലാണ് പൊലീസിനും മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും നേരെ ഇവര്‍ രോഷപ്രകടനം നടത്തിയത്.
യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ബിജു ഏളക്കുഴി ഉദ്ഘാടനം ചെയ്തു. മാര്‍ച്ച്, മെഡിക്കല്‍ കോളേജ് ഗേറ്റില്‍ തടഞ്ഞ പൊലീസ് പ്രവര്‍ത്തകര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു.