ന്യൂഡല്‍ഹി: കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. കശ്മീരിലെ നിലവിലെ സ്ഥിതിഗതികളും അതിര്‍ത്തിയിലെ സംഘര്‍ഷസ്ഥിതിയും നേതാക്കള്‍ ചര്‍ച്ച ചെയ്തു.
പാക് അധീന കശ്മീരില്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് ശേഷം ആദ്യമായിട്ടാണ് നരേന്ദ്രമോദിയും മെഹബൂബ മുഫ്തിയും കൂടിക്കാഴ്ച നടത്തുന്നത്. ഈ വിഷയവും അതിര്‍ത്തിയിലെ സുരക്ഷയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
സംസ്ഥാനത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസന പദ്ധതികളെക്കുറിച്ച് മെഹബൂബ മുഫ്തി പ്രധാനമന്ത്രിയോട് വിശദീകരിച്ചു. കശ്മീരിലെ ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിവരുന്ന പിന്തുണയ്ക്ക് അവര്‍ നന്ദി അറിയിച്ചു. കശ്മീരിലെ സംഘര്‍ഷങ്ങള്‍ക്ക് അയവുവന്ന സ്ഥിതിയിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.