ന്യൂഡൽഹി: സൗമ്യ വധക്കേസിലെ പുനപരിശോധന ഹർജ്ജി തുറന്ന കോടതിയിൽ വാദം കേൾക്കാണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. പ്രതി ചാർളി തോമസിന്‌വധശിക്ഷ ഒഴിവാക്കി നൽകിയ വിധിക്കെതിരെ സൗമ്യയുടെ അമ്മയും സംസ്ഥാന സർക്കാരും നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.
ചാർളി തോമസ്സിനെതിരെയുള്ള കൊലപാതകക്കുറ്റം ഒഴിവാക്കിയയ നടപടിയിൽ നിയമപരമായ പിശകുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാരും സൗമ്യയുടെ അമ്മ സുമതിയും സുപ്രീം കോടതിയിൽ പുൻപരിശോധനാ ഹർജി സമർപ്പിച്ചത്. ഹർജ്ജി ഇന്ന് പരിഗണിച്ച കോടതി തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന ഇരു ഹർജ്ജിക്കാരുടേയും ആവശ്യം അംഗീകരിക്കുകയായിരുന്നു.
ചാർളി തോമസ് സൗമ്യയെ കൊലപ്പെടുത്തിയതിന് മതിയായ തെളിവുകൾ സമർപ്പിക്കാൻ പ്രോസിക്ക്യൂഷന് സാധിക്കാത്തതിനെ തുടർന്നാണ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ ബഞ്ച് പ്രതിക്ക് കൊലപാതക കുറ്റം ഒഴിവാക്കി നൽകിയത്.
എന്നാൽ തുറന്ന കോടതിയിൽ വാദം കേൾക്കാമെന്ന് സുപ്രീം കോടതി അനുമതി നൽകിയ സാഹചര്യത്തിൽ കഴിഞ്ഞ തവണ സുപ്രീം കോടതിയ്‌ക്ക് മുൻപിൽ പ്രോസിക്യൂഷന് ശക്തമായി ഉന്നയിക്കാൻ കഴിയാതിരുന്ന വാദങ്ങളും വിധിയിലെ പിശകുകളും ചൂണ്ടിക്കാട്ടാൻ ഒരിക്കൽ കൂടി അവസരം ലഭിച്ചിരിക്കുകയാണ്.
സാധാരണയായി പുനപരിശോധനാ ഹർജ്ജികൾ ജഡ്ജിമാരുടെ ചേംബറിലാണ് സുപ്രീം കോടതി പരിഗണിക്കാറുള്ള ത്. തുറന്ന കോടതി അനുവദിച്ചത് കേസിൽ ഹർജ്ജിക്കർക്ക് ഗുണമാകും. സംസ്ഥാന സർക്കാറിനു വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ രഞ്ചിത് കുമാറാണ്‌ഹാജരായത്. പ്രതി ചാർളി തോമസിന്റെ കൊലപാതക കുറ്റം ശരിവച്ച് വധശിക്ഷ പുനസ്ഥാപിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. വാദം നാളെ ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ആരംഭിക്കും.