കോഴിക്കോട്: സ്വാശ്രയ മേഖലയില്‍ സംസ്ഥാന സര്‍ക്കാറിന്റെ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം.
കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പ്രതിഷേധത്തിന് നേരെ പോലീസ് ലാത്തിവാശി. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ക്ക് ലാത്തിച്ചാര്‍ജ്ജില്‍ പരുക്കേറ്റു.
എറണാകുളത്ത് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. താലൂക്ക് ഓഫിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് ബാരിക്കേട് കെട്ടി തടഞ്ഞു. പ്രവർത്തകർക്ക് നേരെ ജല പീരങ്കി പ്രയോഗിച്ചെങ്കിലും പ്രതിഷേധം അടങ്ങിയില്ല. പിന്നീട് പോലീസ് നടത്തിയ ലാത്തി ചാര്‍ജില്‍ 3 യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.