കൊച്ചി: മതപരിവര്‍ത്തനവും ഐഎസ് ബന്ധവും ഉള്‍പ്പെടെ വ്യാപക ആരോപണങ്ങള്‍ നേരിട്ട കൊച്ചിയിലെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെതിരേ പൊലീസ് കേസെടുത്തു. സ്‌കൂളിലെ അദ്ധ്യയനം സിലബസ് അനുസരിച്ചല്ലെന്നും മതപഠനമാണ് ഇവിടെ നടന്നതെന്നുമുളള ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പരാതിയെ തുടര്‍ന്നാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്. 2009 മുതല്‍ സിബിഎസ്ഇ അംഗീകാരമില്ലാതെയാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.
പീസ് ഇന്റര്‍നാഷണലിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന 12 സ്‌കൂളുകള്‍ കഴിഞ്ഞ കുറെക്കാലമായി കേന്ദ്ര സംസ്ഥാന ഇന്റലിജന്‍സുകളുെട നിരീക്ഷണത്തിലായിരുന്നു. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതായി സംശയിക്കുന്ന മെറിന്‍ ജേക്കബും ഭര്‍ത്താവ് ബെസ്റ്റിനും ഇവിടെ അദ്ധ്യാപികയായിരുന്നു. കേരളത്തില്‍ നിന്നും ഐഎസ് ബന്ധം സംശയിക്കുന്ന പലരും ഇവിടെ അദ്ധ്യാപകരായിരുന്നുവെന്നാണ് എന്‍ഐഎയ്‌ക്ക് ലഭിച്ച സൂചന. സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചത്.
മതേതരമല്ലാത്ത സിലബസാണ് ഇവിടെ പഠിപ്പിക്കുന്നതെന്നും ചില മതങ്ങളുടെ ആശയങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നുവെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂള്‍ പ്രിന്‍സിപ്പാളിനും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കുമെതിരേ കേസെടുത്തത്. ആരോപണങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്ന് സ്‌കൂളിന്റെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് നടന്ന പരിശോധനയില്‍ വന്‍തോതില്‍ വിദേശ സംഭാവന ഉള്‍പ്പെടെ കണ്ടെത്തിയിരുന്നു.