തിരുവനന്തപുരം: വിജയദശമിയോട് അനുബന്ധിച്ച് നടത്തുന്ന ആര്‍എസ്എസ് പഥസഞ്ചലത്തിന് സംസ്ഥാനത്ത് തുടക്കമായി. ആയിരക്കണക്കിന് സ്വയംസേവകരാണ് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന പഥസഞ്ചലനത്തില്‍ പങ്കെടുക്കുന്നത്. പുതിയ ഗണവേഷത്തിലായിരുന്നു ഇക്കുറി സ്വയം സേവകര്‍ പഥസഞ്ചലനത്തിനായി അണിനിരന്നത്.
തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍ കുട്ടി മാസ്റ്റര്‍ വിജയദശമി സന്ദേശം നല്‍കി. ഘോഷ് വാദ്യത്തിന്റെ താളത്തിനൊത്ത് സ്വയംസേവകര്‍ പഥസഞ്ചലനം നടത്തിയപ്പോള്‍ അത് അച്ചടക്കത്തിന്റെയും ഒരുമയുടെയും കാഴ്ചയായി.
കോട്ടയത്ത് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി ഹരിദാസ് വിജയദശമി സന്ദേശം നല്‍കി. വിവിധ താലൂക്കുകളിലും നഗര്‍ കേന്ദ്രങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലുമാണ് മൂന്ന് ദിവസങ്ങളിലായി പഥസഞ്ചലനം നടക്കുക.