NewsGulf

ദുബായിൽ 12 ലക്ഷത്തോളം വ്യാജ മൊബൈൽ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

ദുബായ്: ദുബായിൽ പന്ത്രണ്ടു ലക്ഷത്തോളം വ്യാജ മൊബൈൽ ഫോണുകളും മൊബൈൽ അനുബന്ധ വസ്തുക്കളും പിടിച്ചെടുത്തു. സാമ്പത്തിക വികസന വകുപ്പിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്ത ഉല്‍പ്പനങ്ങള്‍ 327 മില്യൺ ദിര്‍ഹത്തിലധികം വില വരുന്നതാണ്.

ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കണക്കു പ്രകാരം ദുബായ് സാമ്പത്തിക വികസന വകുപ്പാണ് 12 ലക്ഷത്തോളം വ്യാജ ഉൽപ്പന്നങ്ങളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തത്. ഏകദേശം 327 മില്യൺ ദിര്‍ഹത്തിലധികം വിലവരുന്ന അംഗീകാരമില്ലാത്ത ഉത്പന്നങ്ങളാണ് കണ്ടുകെട്ടിയത്. ഇതിൽ 26000 മൊബൈല്‍ ഫോണുകളാണുള്ളത്.

മൽസ്യവിൽപ്പനക്കടകളിലും , പഴയ ഫോണുകളുടെ നവീകരണ നിർമ്മാണ ശാലകളില്‍ നിന്നുമാണ് വ്യാജ ഉൽപ്പന്നങ്ങൾ ഏറിയവയും പിടിച്ചെടുത്തത്. നിർദ്ദോഷമാണെന്ന് തോന്നുമെങ്കിലും സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതാണ് ഇത്തരം വ്യാജ ഉൽപ്പന്നങ്ങളുടെ വിൽപ്പനയെന്ന് എമിറേറ്റ്‌സ് ബൗദ്ധിക സ്വത്തവകാശ അസോസിയേഷന്റെ സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ട് സാമ്പത്തിക വികസന വകുപ്പിലെ ബൗദ്ധിക സ്വത്തവകാശ വിഭാഗം തലവൻ ഇബ്രാഹിം ബെഹ്‌സാദ്‌ പറഞ്ഞു.

വ്യാജ ഉൽപ്പന്നങ്ങള്‍ ഗുരുതരമായ ആരോഗ്യപ്രശ്ങ്ങൾ ഉണ്ടാക്കുമെന്നും ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങൾ കത്തുന്ന സ്വാഭാവമുള്ളതിനാൽ ആളുകളുടെ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാമെന്നും ഇലക്ട്രോണിക് രംഗത്തെ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു .

പല അഗീകൃത ഇലക്ട്രോണിക് ഉപകരണങ്ങളിലും തീ അണയ്ക്കുന്നതിനുള്ള സംവിധാനമുണ്ട് പക്ഷെ ഇത്തരം അംഗീകാരമില്ലാത്ത ഇലക്ട്രോണിക് ഉൽപ്പന്ന നിർമ്മാതാക്കൾ അധികവും വേണ്ടത്ര പരീക്ഷണങ്ങൾ നടത്താതെയാണ് ഉൽപ്പങ്ങൾ പുറത്തിറക്കുന്നതെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.

അതിനാല്‍ ഇത്തരം ഉൽപ്പന്നങ്ങളുടെ വിൽപ്പന നിരുല്‍സാഹപ്പെടുത്തേണ്ടതാണെന്നും അധികൃതർ വ്യക്തമാക്കി.

4 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close