തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ ദളിത് കുടുംബത്തിന് നേരേ കമ്യൂണിസ്റ്റ് ആക്രമണം. കൊടുങ്ങല്ലൂർ യു.ബസാറിൽ താമസിക്കുന്ന ഉണ്ണികൃഷ്ണന്റെ കുടുംബത്തിന് നേരേയാണ് ഒരു കൂട്ടം സി.പി.ഐ പ്രവർത്തകർ അക്രമം അഴിച്ചു വിട്ടത്.
സംസ്ഥാനത്ത് ദളിത് വിഭാഗത്തിന് നേരേ കമ്മ്യൂണിസ്റ്റുകാർ നടത്തുന്ന അക്രമങ്ങളുടെ തുടർച്ചയായാണ് തൃശ്ശൂർ കൊടുങ്ങല്ലൂരിൽ ദളിത് കുടുംബത്തിന് നേരെയും അക്രമം നടന്നത്. ഒരു സംഘം സി.പി.ഐ പ്രവർത്തർ ഉണ്ണികൃഷ്ണന്റെ വീട്ടിലെ സാധനങ്ങൾ അടിച്ച് തകർക്കുകയും ഉണ്ണികൃഷ്ണന്റെ സംസാരശേഷിയില്ലാത്ത മകളെ കട്ടിലിൽ നിന്ന് താഴെയിടുകയും വലിച്ചിഴക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച ഉണ്ണികൃഷ്ണനെ സംഘം ക്രൂരമായി മർദ്ദിച്ചു.
സാമ്പത്തികമായി വളരെയധികം പിന്നോക്കം നിൽക്കുന്ന ദളിത് കുടുംബത്തിന് നേരേ കമ്യൂണിസ്റ്റുകാർ അക്രമം നടത്തിയതിന് നേരേ പ്രദേശത്ത് പ്രതിഷേധം ശക്തമായിട്ടുണ്ട്. ദളിത് സംരക്ഷകരാണെന്ന് സ്വയം ചമയുന്ന കമ്യൂണിസ്റ്റുകളുടെ ദളിത് വിരുദ്ധമുഖമാണ് ഈ അക്രമത്തിലൂടെ പുറത്ത് വന്നിരിക്കുന്നത് എന്ന ആക്ഷേപവും ഉയരുന്നു.