NewsGulf

ദുബായിൽ ഡ്രൈവിങ് പരിശീലന ക്ലാസുകൾ ഒരു മണിക്കൂറാക്കുന്നു

ദുബായ്: ദുബായിൽ ഡ്രൈവിങ് പരിശീലന ക്ലാസുകളുടെ ദൈർഘ്യം ഒരു മണിക്കൂറാക്കി വർധിപ്പിക്കുന്നു. നിലവിൽ അരമണിക്കൂറായിരുന്ന പ്രായോഗിക പരിശീലനമാണ് ഒരു മണിക്കൂറാക്കുന്നത്. പരിശീലന ദൈർഘ്യം കൂട്ടിയതനുസരിച്ച് മൊത്തം ക്ലാസുകളുടെ എണ്ണം 40 ൽ നിന്ന് ഇരുപതാക്കിയിട്ടുണ്ട്.

മറ്റു രാജ്യങ്ങളുടെ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് ക്ലാസുകളിൽ ഇളവും നൽകും. അഞ്ചുവർഷം പൂർത്തിയായ ലൈസൻസുള്ളവർക്ക് 10 ക്ലാസും രണ്ടുമുതൽ നാലുവർഷം പിന്നിട്ട ലൈസൻസുള്ളവർക്ക് 15 ക്ലാസുകളും എടുത്താൽ മതിയാകും. അടുത്തവർഷം ജനുവരി ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും.

ദുബായിൽ ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതു ഞായറാഴ്‌ച മുതൽ ഓൺലൈൻ വഴി ആയിരിക്കുമെന്ന് ആർടിഎ നേരത്തെ അറിയിച്ചിരുന്നു.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close