ബാഗ്ദാദ്: ബാഗ്ദാദിൽ ഷിയാ മുസ്ലീങ്ങൾ ഒത്തു ചേർന്നയിടത്തുണ്ടായ ചാവേറാക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. മുപ്പതോളം പേർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ട്.
ഏഴാം നൂറ്റാണ്ടിൽ കൊല്ലപ്പെട്ട പ്രവാചകൻ മുഹമ്മദ് നബിയുടെ ചെറുമകന്റെ പേരിലുള്ള ദുഃഖാചരണത്തിനായി ഒത്തു ചേർന്ന ഷിയാകളുടെ ഇടയിൽ കടന്നു കൂടിയ ചാവേറാണ് സ്വയം പൊട്ടിത്തെറിച്ചത്. പ്രദേശവാസിയായ ഒരാളുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയവരും സ്ഥലത്തുണ്ടായിരുന്നു.
ബാഗ്ദാദിലെ അൽ ഷാബ് നഗരത്തിനടുത്തുള്ള മാർക്കറ്റിനു സമീപമാണ് അപകടമുണ്ടായത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതേവരെ ആരും ഏറ്റെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.