പാലക്കാട്: കണ്ണൂരിലെ സിപിഎം അക്രമങ്ങളിലും സ്വാശ്രയ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിലും പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരേ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം. പാലക്കാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണത്തിനെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്.
കണ്ണൂരില്‍ കഴിഞ്ഞ ദിവസവും സിപിഎം അക്രമികള്‍ ഒരു ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കണ്ണൂരില്‍ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വെച്ചുളള സിപിഎം അക്രമങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലായിരുന്നു പ്രതിഷേധം.
കണ്ണൂരില്‍ സിപിഎം നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ പിണറായി വിജയന്റെ മൗനാനുവാദത്തോടെയാണെന്ന് ആരോപിച്ച് പുരസ്കാരദാനച്ചടങ്ങുമായി സഹകരിക്കില്ലെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് വേദിക്കു സമീപം പോലീസ് തടഞ്ഞു.
ജില്ലാ പ്രസിഡന്റ് ഇ. കൃഷ്ണദാസ് , സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. ശിവരാജന്, സംസ്ഥാന സെക്രട്ടറി ഇ. കൃഷ്ണ കുമാര്‍ തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു.