സന്നിധാനം: ടി.എം. ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ ശബരിമലയിലെ പുതിയ മേൽശാന്തിയായും എം ഇ മനുകുമാർ മാളികപ്പുറം മേൽശാന്തിയായും തെരഞ്ഞെടുത്തു. ദേവസ്വം അധികൃതരുടേയും ശബരിമല സ്പെഷ്യൽ കമ്മീഷണറുടെയും സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.
ടി.എം. ഉണ്ണികൃഷ്ണൻ നമ്പൂതിരി പാലക്കാട് ചെർപ്പുളളശ്ശേരി സ്വദേശിയാണ്. എം ഇ മനുകുമാർ കോട്ടയം വാഴപ്പള്ളി സ്വദേശിയാണ്.