ടിബറ്റ്: ടിബറ്റിന്റെ ഹിമാലയം ഉൾപ്പെടുന്ന പ്രവിശ്യയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.2 രേഖപ്പെടുത്തിയ ഭൂചലനം അമേരിക്കൻ ജിയോളജിക്കൽ സർവ്വേയാണ് റിപ്പോർട്ട് ചെയ്തത്.
ക്വാംഡോ നഗരത്തിൽ നിന്നും ഏകദേശം 300 കിലോമീറ്റർ വടക്കുപടിഞ്ഞാറു മാറിയാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്. അതേസമയം ഭൂചലനത്തിൽ ഏതെങ്കിലും തരത്തിലുള്ള ആളപായമോ, നാശനഷ്ടങ്ങളോ ഇതു വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പ്രഭവകേന്ദ്രത്തിൽ നിന്നും 25 കിലോമീറ്ററോളം വ്യാപ്തിയിൽ ഭൂചലനം അനുഭവപ്പെട്ടതായാണ് ലഭ്യമാകുന്ന റിപ്പോർട്ടുകൾ. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.