തിരുവനന്തപുരം: കളളനെ കയ്യോടെ പിടിച്ചതാണോ ധാര്‍മികതയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബന്ധുജന നിയമന വിവാദത്തില്‍ ഇ.പി ജയരാജന്റെ രാജി വിഷയത്തില്‍
നിയമസഭാ ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. ബന്ധുനിയമനത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിന് ശേഷമായിരുന്നു ചെന്നിത്തലയുടെ വാര്‍ത്താസമ്മേളനം.
ഇ.പി ജയരാജന് നല്ല ചിറ്റപ്പന്റെ ജോലിയാണ് ചെയ്തുകൊണ്ടിരുന്നതെന്ന് ചെന്നിത്തല പരിഹസിച്ചു. ജയരാജനെ തകര്‍ക്കാന്‍ അകത്തും പുറത്തും ഗൂഢാലോചന നടന്നുവെന്നാണ് ആരോപിക്കുന്നത്. അകത്ത് ആരാണ് ഗൂഢാലോചന നടത്തിയതെന്നും കോടിയേരി ആണോയെന്നും ചെന്നിത്തല ചോദിച്ചു. ബന്ധു നിയമനത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നും മുഖ്യമന്ത്രിക്ക് ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്റെ ബന്ധുവിന് അനധികൃത നിയമനം നടത്തിയെന്ന ആരോപണവും ചെന്നിത്തല നിഷേധിച്ചു.